തിരൂരങ്ങാടിയില്‍ ബൈക്ക് മോഷ്ടിച്ച 2 യുവാക്കള്‍ പിടിയില്‍

തിരൂരങ്ങാടി: ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. കക്കാട് തോട്ടശേരി സാജിത്(21), വേങ്ങര കല്‍പ്പാത്തി വാക്കിയാതൊടി സല്‍മാന്‍ ഫാരിസ്(19) എന്നിവരെ ശനിയാഴ്ച രാത്രി കക്കാടുവെച്ച് വാഹന പരിശോധനയ്ക്കിടെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കഴിഞ്ഞമാസം 14 ന് കാണാതായ പന്താരങ്ങാടി കുന്നുമ്മല്‍ ഹനീഫയുടെ ബൈക്ക് പ്രതികളില്‍ നിന്ന് കണ്ടെടുത്തു. നേരത്തെയും മേഷണക്കേസില്‍ ഇവര്‍ പിടിയിലായിട്ടുണ്ട്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top