Section

malabari-logo-mobile

വൈകല്യം മറന്ന് പ്രതിഭകളുടെ ഒത്തുചേരല്‍ ശ്രദ്ധേയമായി

HIGHLIGHTS : പരപ്പനങ്ങാടി: വൈകല്യത്തിന്റെ പരിമിതികൾ മറികടന്ന് വ്യത്യസ്ത പ്രതിഭകളുടെ ഒത്തുചേരൽ നവ്യാനുഭവമായി. പരപ്പനങ്ങാടി പാലത്തിങ്ങൽ എ.എം.യു.പി സ്‌കൂളിൽ നടന്നു...

പരപ്പനങ്ങാടി: വൈകല്യത്തിന്റെ പരിമിതികൾ മറികടന്ന് വ്യത്യസ്ത പ്രതിഭകളുടെ ഒത്തുചേരൽ നവ്യാനുഭവമായി. പരപ്പനങ്ങാടി പാലത്തിങ്ങൽ എ.എം.യു.പി സ്‌കൂളിൽ നടന്നുവരുന്ന ഫെയ്‌സ് ഫൗണ്ടേഷന്റെ ക്യാമ്പിലാണ് ഏറെ ശ്രദ്ധേയമായ ഈ ഒത്തുചേരല്‍ നടന്നത്.
ചിത്രകാരൻ ജസ്ഫർ കോട്ടക്കുന്ന്, റഈസ് വെളിമുക്ക്, ഗായകരായ  ബദാറുസ്സമാൻ, ഉദയൻ , കഥാകൃത്തും, നോവലിസ്റ്റുമായ മമ്പാട് പി.പി റഷീദ്, കേരള ബാസ്‌ക്കറ്റ് ബോൾ ടീമംഗം റിയാസ് തിക്കോടി, ചിത്രകാരി സി.എച്ച്മാരിയത്ത്  തുടങ്ങി വ്യത്യസ്ത പ്രതിഭകളുടെ ഒത്തുചേരലിന് വേദിയാകുകയായിരുന്നു ക്യാമ്പ്.
.സംസ്ഥാനത്തെ അംഗപരിമിതരിലുള്ള കഴിവുകളെ പരിപോഷിപ്പിച്ച് അവരെ മുഖ്യധാരയിലേക്ക്ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഏട്ട്ദിവസം നീണ്ടുനിൽക്കുന്ന ഇൻസ്പയർസീസൺ മൂന്ന് ക്യാമ്പിന്   ശനിയാഴ്ച തുടക്കം കുറിച്ചത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി എൺപതോളം അംഗപരിമിതരാണ് റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കുന്നത്.

മുപ്പത്തിഒന്നാം തിയ്യതി അവസാനിക്കുന്ന ക്യാമ്പിന്റെ നാലാം ദിവസമായ ഇന്നലെ നടന്ന ഇന്‍സ്പിരേഷന്‍ സെക്ഷന്‍
ഡി.സി.സി പ്രസിഡണ്ട് വി.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.കെ അൻവർനഹ അധ്യക്ഷനായി. അഹമ്മദാബാദ് ഐ.ഐ.എം.ടി ഡയറക്ടർ മനോജ്  ആർ താക്കർ, ആസ്റ്റർ മിംസ് ചെയർമാൻ ഡോ.ആസാദ് മൂപ്പൻ തുടങ്ങിയവര്‍ പങ്കെടുത്തു.ബാവാഹാജി,എം.പി ഹംസക്കോയ, എം.സിദ്ധാർത്ഥൻ, മുഷ്‌താഖ്‌ കൊടിഞ്ഞി, അരവിന്ദൻ മലപ്പുറം,  കരീംഹാജി ,ഫാത്തിമ ഗ്രൂപ്പ്‌  മൂസ ഹാജി തുടങ്ങിയവര്‍   സംസാരിച്ചു.,

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!