തിരൂര്‍ സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു

ദുബൈ : തിരൂര്‍ കല്‍പ്പകഞ്ചേരി സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. കല്‍പകഞ്ചേരി പാറമ്മല്‍ അങ്ങാടി സ്വദേശി കുടലില്‍ അലി(51)യാണ് ഇന്ന് രാവിലെ  കുത്തേറ്റ് മരിച്ചത്.
ഇയാള്‍ക്ക്  പാര്‍ട്ണര്‍ഷിപ്പുള്ള  സ്ഥാപനമായ മജസ്റ്റിക് സുപ്പര്‍മാര്‍ക്കറ്റില്‍  വെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

രാവിലെ തൊട്ടടുത്ത ഇറച്ചികടയിലെ ജീവനക്കാര്‍ നിലവിളി കേട്ട് ഓടി വന്നപ്പോള്‍ കുത്തേറ്റ്  രക്തത്തില്‍ കുളിച്ച് പിടയുന്ന അലിയെയാണ് കണ്ടത്.
സംഭവസ്ഥലത്ത് മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. എന്നാല്‍ പണവുംമറ്റും നഷ്ടപ്പെട്ടിട്ടല്ല. അലിയുടെ സഹോദരന്‍ സ്ഥലത്തെത്തയാണ് വിവരം പോലീസില്‍ അറിയിച്ചത്.

Share news
error: Content is protected !!
Scroll to Top