ഒമാന്‍;വിമാനത്തിലിരുന്ന് അശ്ലീല വീഡിയോ കണ്ടയാള്‍ക്ക് പണികിട്ടി

മസ്‌കറ്റ്: വിമാനത്തിലിരുന്ന് അശ്ലീല വീഡിയോ കണ്ട് ആസ്വദിച്ച എയര്‍ലൈന്‍സ് ജീവനക്കാരനെ പുറത്താക്കി. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നത്. യത്രക്കാരില്‍ ഒരാള്‍ ജീവനക്കരന്‍ അശ്ലീല വീഡിയോ കാണുന്നത് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് ജീവനക്കാരന് പണികിട്ടിയത്.

ജീവനക്കാര്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യാതെ ഇത്തരത്തിലുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെട്ടത് കമ്പനിയുടെ യശസ് നഷ്ടപ്പെടുത്താന്‍ ഇടയാക്കിയതായി മസ്‌കറ്റ് സര്‍ക്കാരിന് കീഴിലുള്ള മസ്‌കറ്റ് എയര്‍ സിഇഒ പോള്‍ ഗ്രിഗറോവിറ്റ് പറഞ്ഞു. ഇനിമുതല്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ സംഭവിക്കില്ലെന്നും ഉപയോക്താക്കള്‍ക്ക് മികച്ച പരിഗണന നല്‍കി മികവുറ്റ സേവനം നല്‍കുമെന്നും അദേഹം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top