പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ് ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിന് നവംബര്‍ 9ന് തുടക്കം

പരപ്പനങ്ങാടി : പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തോടനുബസിച്ച് ജില്ലയിലെ ലീഗ് ടീമുകള്‍ക്കായി 20-20 ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു.

ആതിഥേയരായ പരപ്പനങ്ങാടിക്കു പുറമെ ജോളി റോവേഴ്‌സ് പെരിന്തല്‍മണ്ണ, ലോര്‍ഡ്‌സ് മലപ്പുറം, അല്‍അമീന്‍ കോട്ടക്കല്‍, തിരൂരങ്ങാടി സി സി, കുന്നപ്പള്ളി ക്രിക്കറ്റ് ക്ലബ്ബ്, കാസ്‌ക് പറപ്പൂര്‍, റോയല്‍ പുതുപ്പറമ്പ് എന്നീ ടീമുകളും പങ്കെടുക്കുന്നു.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

ഫൈനല്‍ മത്സരം 13 ന് നടക്കും.

Related Articles