പരപ്പനങ്ങാടിയില്‍ ഓട്ടോ-ടാക്‌സി- ബസ് പണിമുടക്ക് പൂര്‍ണ്ണം

പരപ്പനങ്ങാടി:  തകര്‍ന്നടിഞ്ഞ പരപ്പനങ്ങാടി കടലുണ്ടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവിശ്യപ്പെട്ട് പരപ്പനങ്ങാടിയില്‍ നടക്കുന്ന ഓട്ടോ-ടാക്‌സി-ബസ് പണിമുടക്ക് പൂര്‍ണ്ണം. വ്യാഴാഴ്ച രാവിലെ മുതല്‍ വൈകീട്ട് ആറുമണിവരെയാണ് പണിമുടക്ക്.

മാസങ്ങളായി പരപ്പനങ്ങാടി അയ്യപ്പന്‍കാവ് മുതല്‍ ആനങ്ങാടി വരെ റോഡ് പൂര്‍ണ്ണമായും തകര്‍ന്നുകിടക്കുകായണ് റോഡില്‍ രൂപം കൊണ്ട വലിയ ഗര്‍ത്തങ്ങള്‍ വാഹനങ്ങള്‍ വീണ് ദിനംപ്രതി അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെതിരെയാണ് എല്ലാ തൊഴിലാളിയൂണിയനുകളും സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്.

തകര്‍ന്ന ഈ റോഡ് നന്നാക്കാനായി അടിയന്തരമായി സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു ഉത്തരവായിട്ടുണ്ട്. നവംബര്‍ നാലിനായിരുന്നു ടെന്‍ഡര്‍ തിയ്യതി.എന്നാല്‍ കരാറുകാര്‍ ആരും ഈ പ്രവൃത്തി ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •