വേങ്ങര സബ്ജില്ലാ കലോത്സവത്തിനിടെ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തു

വേങ്ങര : പറപ്പൂര്‍ ഐയു ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച നടക്കുന്ന വേങ്ങര ഉപജില്ലാ കലോത്സവ വേദിയില്‍ വിദ്യാര്‍തഥികള്‍ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തു.

വേദി മൂന്നില്‍ നടന്ന മൂകാഭിനിയ മത്സരത്തിലെ വിധികര്‍ത്താക്കളെയാണ് കയ്യേറ്റം ചെയ്തത്. വര്‍ഷങ്ങളായി തങഅങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഒന്നാംസ്ഥാനം കൈവിട്ട് പോയതിനാലാണ് വിദ്യര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് പറയപ്പെടുന്നത്.

എതായാലും വിധകര്‍ത്താക്കളെ സംഘാകരോ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല.
സംഘര്‍ഷത്തെ തുടര്‍ന്ന ഈ വേദിയില്‍ നടക്കാനിരുന്ന നാടകമത്സരം രണ്ടുമണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്.
വേങ്ങര സബ്ജില്ല മത്സരങ്ങളുടെ നടത്തിപ്പിനെതിരെയും വലിയ ആക്ഷേപങ്ങളാണ് ഉയരുന്നത്. സമയബന്ധിതമായി പരപാടികള്‍ തുടങ്ങാന്‍ കഴിയായത്തതുകാരണം ചിലവേദികളില്‍ രാത്രി ഏറെ വൈകിയും മത്സരങ്ങള്‍ നടന്നു. തുടക്കത്തില്‍ വിധികര്‍ത്താക്കള്‍ക്ക് കസേര പോലും ലഭിക്കാത്ത വേദികള്‍ കാണാമായിരുന്നു.
എല്‍പി വിഭാഗം മത്സരങ്ങള്‍ ആറുമണിക്ക് അവസാനിപ്പിക്കണമെന്ന ചട്ടമുള്ളപ്പോള്‍ ഇവ അവസാനിച്ചത് രാത്രി പത്ത് മണിക്കായിരുന്നു.

Related Articles