തിരൂരില്‍ ബസ് തടഞ്ഞ് യുവതി ഡ്രൈവറെ മര്‍ദ്ധിച്ചു

തിരൂര്‍ : ചെളിതെറിപ്പിച്ചുവെന്നാരോപിച്ച് യുവതി ബസ്സില്‍ കയറി  ഡ്രൈവറെ മര്‍ദ്ധിച്ചു. തിരൂര്‍ മീനടത്തൂര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ വെച്ചാണ് സംഭവം. തിരൂര്‍ പരപ്പനങ്ങാടി റൂട്ടില്‍ ഓടുന്ന പാണ്ടികശാല ബസ്സിന്റെ ഡ്രൈവര്‍ മര്‍സൂഖിനാണ് മര്‍ദ്ധനമേറ്റത്.

യുവതിയും ഭര്‍ത്താവും ബൈക്കില്‍ സഞ്ചരിക്കവെ തൊട്ടടുത്തുകൂടി കടന്നുപോയ ബസ്സ് ചെളി തെറിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ബസ്സിനെ പിന്തുടര്‍ന്ന ഇവര്‍ പാലത്തില്‍ വെച്ച് ബൈക്ക് കുറുകെ നിര്‍ത്തി ബസ് തടയുകയായിരുന്നു. തുടര്‍ന്ന് യുവതി ബസ്സില്‍ കയറി ഡ്രൈവറെ മര്‍ദ്ധിച്ചു.

എന്നാല്‍ ഇതോടെ ബസ് യാത്രക്കാര്‍ ഡ്രൈവറെ മര്‍ദ്ധിച്ചതിനെതിരെ ഇവര്‍ക്ക് നേരെ തിരിഞ്ഞു.
പിന്നീട് സ്ഥലത്തെത്തിയ പോലീസിന് ഡ്രൈവ്രര്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top