ശമ്പളം മുടങ്ങി:നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ജീവനകാരന്‍ തൂങ്ങി മരിച്ചു.

നിലമ്പൂര്‍:ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്ത് വീട്ടില്‍ രാമകൃഷ്ണന്‍(52) നാണ് മരിച്ചത്. നിലമ്പൂര്‍ ബിഎസ്എന്‍എല്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിലമ്പൂര്‍:ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്ത് വീട്ടില്‍ രാമകൃഷ്ണന്‍(52) നാണ് മരിച്ചത്. നിലമ്പൂര്‍ ബിഎസ്എന്‍എല്‍ ഓഫീസ് കെട്ടിടത്തിലാണ് സംഭവം. പാര്‍ട്ടം സ്വീപ്പര്‍ ആയിരുന്നു രാമകൃഷ്ണന്‍. രാവിലെ ഏട്ടേ മൂപ്പതോടെ ഓഫീസില്‍ ജോലിക്കെത്തിയ ശേഷമാണ് കൃത്യം. ഉദ്യോഗസ്ഥര്‍ പുറത്ത് പോയ സമയം ഓഫീസ് മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

അതേ സമയം കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ആറ് മണിക്കൂറുള്ള ജോലി ഒന്നര മണിക്കൂര്‍ ആക്കിയും ജോലി ദിവസം പതിനെഞ്ച് ദിവസമാക്കിയും പിരിച്ചുവിടാനൊരുങ്ങുകയായിരുന്നു അധികൃതര്‍.

തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമായാണ് രാമകൃഷ്ണന്‍ ആത്മഹത്യ ചെയതതെന്നാണ് യൂണിയന്‍ നേതാക്കളുടെ ആരോപണം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •