Section

malabari-logo-mobile

പരപ്പനങ്ങാടി പൂരപ്പുഴ അംബേദ്കര്‍ കോളനിയില്‍ നിപ ബാധിതരെന്ന് വ്യാജ പ്രചാരണം

HIGHLIGHTS : പരപ്പനങ്ങാടി : പൂരപ്പുഴ അംബേദ്കര്‍ കോളനിയില്‍ ചില ആളുകള്‍ക്ക് നിപ ബാധിച്ചതായി വ്യാജ പ്രചരണം. ഇതോടെ കോളനിയിലെ ആളുകളെ ഊരുവിലക്കിയതായും പരാതിയുണ്ട്.

പരപ്പനങ്ങാടി : പൂരപ്പുഴ അംബേദ്കര്‍ കോളനിയില്‍ ചില ആളുകള്‍ക്ക് നിപ ബാധിച്ചതായി വ്യാജ പ്രചരണം. ഇതോടെ കോളനിയിലെ ആളുകളെ ഊരുവിലക്കിയതായും പരാതിയുണ്ട്. ഇത്തരത്തിലുള്ള വ്യാജപ്രചരണം നടത്തുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്.

തിങ്കളാഴ്ച രാവിലെ എട്ടോടെ മുക്കോല പാൽ സൊസൈറ്റിയിൽ പാൽ കൊടുക്കാനെത്തിയ അംബേദ്കർ കോളനി നിവാസി മണ്ണിൻപുറത്ത് വള്ളിയുടെ കൈയ്യിൽ നിന്നും പാൽ സ്വീകരിക്കാൻ സൊസൈറ്റി സെക്രട്ടറി തയ്യാറായില്ല. കാരണം ചോദിച്ചപ്പോൾ കോളനിയിൽ നിപ ബാധിതരുണ്ടെന്നും കോളനിയിൽ നിന്ന് പാൽ വാങ്ങേണ്ടതില്ലെന്നും  സൊസൈറ്റി പ്രസിഡന്റ് പ്രമോദ്  പറഞ്ഞതായും സെക്രട്ടറി വള്ളിയെ അറിയിച്ചു. നീണ്ട വാക്കുതർക്കവും, പാൽ റോഡിൽ ഒഴുക്കിക്കളയുമെന്ന് പറഞ്ഞ് വള്ളി പ്രതിഷേധവും തീർത്തതോടെയാണ് പാൽ വാങ്ങാൻ സൊസൈറ്റി അധികൃതർ തയ്യാറായത്.

sameeksha-malabarinews

സംസാരിക്കാൻ പോലും കൂട്ടാക്കാതെ തന്നെ ആട്ടിയകറ്റുകയായിരുന്നെന്നും, വ്യാജ പ്രചാരണം തന്റെ വരുമാന മാർഗത്തിന് പ്രയാസം തീർക്കുന്നതായും, കോളനി നിവാസികളെ കാണുമ്പോൾ പലരും ഒഴിഞ്ഞുമാറി നടക്കുന്നതായും വള്ളി ഏറെ സങ്കടത്തോടെ പറഞ്ഞു.

മാത്രമല്ല സമീപ വീട്ടിലെ ചടങ്ങിൽ വള്ളി പങ്കെടുക്കേണ്ടതില്ലെന്ന് വീട്ടുകാർ വാർഡ് കൗൺസിലർ വഴി അറിയിച്ചു. അതേ സമയം പ്രദേശത്ത് നിലനിൽക്കുന്ന അസമത്വത്തിനെതിരെ പ്രതികരിക്കാൻ കൗൺസിലറും രംഗത്തുവന്നിട്ടില്ല എന്ന പരാതിയും കോളനി നിവാസികൾക്കുണ്ട്.

കോളനിയിലെ ഒരു വീട്ടുകാർ 20 ദിവസങ്ങൾക്ക് മുമ്പ് നിപ ബാധിച്ച് മരണം നടന്ന വീട്ടിൽ സന്ദർശിക്കുകയുണ്ടായിരുന്നു.എന് നാൽ ഇവരിലാർക്കും തന്നെ വൈറസ് ബാധയില്ലെന്നും, പൂർണ ആരോഗ്യവാന്മാരാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ കോളനിയിൽ  നടത്തിയ ബോധവത്കരണ യോഗത്തിനു ശേഷം ദേശാഭിമാനിയോട് പറഞ്ഞു. മാത്രമല്ല ഒരാഴ്ച മുമ്പ് തൊട്ടടുത്ത പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ കോളനിയിലും ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് ഇതു കാരണം ആരോഗ്യ വകുപ്പ് നിരന്തരം കോളനിയുമായി സമ്പർക്കം പുലർത്തുന്നുമുണ്ട് ഇത് തെറ്റിദ്ധരിച്ചാവാം സാമൂഹ്യ വിരുദ്ധർ കോളനിയിൽ നിപ ബാധിതരുണ്ടെന്ന വ്യാജ പ്രചാരണം നടത്താൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
നിപയെക്കുറിച്ച് നവമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണം നടത്തിയാൽ സ്വമേധയാ കേസെടുക്കുമെന്ന പൊലീസ് ഉത്തരവ് നിലനിൽക്കെ താനൂർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് കോളനി നിവാസികൾ. ജനദ്രോഹപരമായ പ്രചാരണങ്ങൾ അഴിച്ചുവിടുന്നവരെ ഒറ്റപ്പെടുത്തണമെന്ന് കോളനി നിവാസികൾ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!