Section

malabari-logo-mobile

പരപ്പനങ്ങാടി ചിറമംഗലം റെയില്‍വേ മേല്‍പാലം കെ റെയില്‍ നിര്‍മ്മിക്കും

HIGHLIGHTS : മലപ്പുറം; പരപ്പനങ്ങാടി താനൂര്‍ റോഡില്‍ നിന്നും മലപ്പുറം റോഡിലേക്കുള്ള ചിറമംഗലം റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നു. മലപ്പുറം ജില്ലയുടെ റെയില...

മലപ്പുറം; പരപ്പനങ്ങാടി താനൂര്‍ റോഡില്‍ നിന്നും മലപ്പുറം റോഡിലേക്കുള്ള ചിറമംഗലം റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നു. മലപ്പുറം ജില്ലയുടെ റെയില്‍വേ വികസനത്തിന് വഴിത്തിരിവായി മൂന്ന് പുതിയ മേല്‍പ്പാലവും ഒരു അടിപ്പാതയും മാണ് വരുന്നത്. കെ റെയിലാണ് പാലങ്ങള്‍ നിര്‍മിക്കുന്നത്. അങ്ങാടിപ്പുറം- വാണിയമ്പലം റീച്ചില്‍ പട്ടിക്കാട്, ഷൊര്‍ണൂര്‍-അങ്ങാടിപ്പുറം റീച്ചില്‍ ചെറുകരയിലും ആണ് മേല്‍പ്പാലം വരിക. നിലമ്പൂരില്‍ അടിപ്പാതയാണ് നിര്‍മിക്കുന്നത്.

സംസ്ഥാനത്തെ 27 മേല്‍പ്പാലം നിര്‍മിക്കാന്‍ ലഭിച്ച അനുമതിയിലാണ് ഇവ ഉള്‍പ്പെട്ടത്. കെ റെയിലിനാണ് സംസ്ഥാനത്തെ 27 മേല്‍പ്പാലങ്ങളുടെയും നിര്‍മാണ അനുമതി. സില്‍വര്‍ ലൈന്‍ കൂടാതെ കെ റെയില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാന പദ്ധതിയായി ഈ മേല്‍പ്പാലങ്ങള്‍ മാറും. നിര്‍മാണ ചെലവ് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും തുല്യമായി വഹിക്കും.

sameeksha-malabarinews

ചിറമംഗലം റെയില്‍വേ ക്രോസില്‍ ട്രെയിനുകള്‍ പോകാനായി മണിക്കൂറുകളോളമാണിവിടെ ദിവസവും വാഹനങ്ങള്‍ പിടിച്ചിടേണ്ടിവരുന്നത്. പരപ്പനങ്ങാടി ടൗണിലെത്താതെതന്നെ പരപ്പനങ്ങാടി- തിരൂര്‍ റോഡിനെയും പരപ്പനങ്ങാടി – മലപ്പുറം റോഡിനെയും ബന്ധിപ്പിക്കുന്ന പാതയാണ് ഈ ലെവല്‍ ക്രോസ്. എന്നാല്‍, ലെവല്‍ ക്രോസ് അടയ്ക്കുന്നതിനാല്‍ പലപ്പോഴും ഈ എളുപ്പവഴിയെ യാത്രക്കാര്‍ ആശ്രയിക്കാറില്ല. ഇതുമൂലം
പലരും വാഹനങ്ങള്‍ പരപ്പനങ്ങാടി ടൗണിലൂടെയാണ് കൊണ്ടുപോകുന്നത്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത് പതിവാണ്. മേല്‍പ്പാലം വരുന്നതോടെ ഇതൊഴിവാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!