കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകീട്ട് നടക്കും

തൃശ്ശൂര്‍ കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകീട്ട് നടക്കും. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് നടക്കാനിരുന്ന വെടിക്കെട്ടാണ് ഇന്ന് രാത്രി ഏഴുമണിക്ക് നടക്കുക.

മന്ത്രിമാരും, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഈ തീരുമാനം.

ഇതോടെ വെടിക്കെട്ട് കാണാനായെത്തിയ പതിനായിരങ്ങളാണ് നിരാശരായി മടങ്ങിയത്.

ചൊവ്വാഴ്ച കുടമാറ്റം മുതല്‍ തൃശ്ശൂരില്‍ മഴയായിരുന്നു. രാത്രി വൈകിയും മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് ഇന്ന് വൈകീട്ടേക്ക് മാറ്റിയത്.

പകല്‍പൂരം നേരത്തെ നിശ്ചയച്ചിതുപ്രകാരം നടക്കും.

Share news
error: Content is protected !!
Scroll to Top