തിരൂരങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പിതാവിനും മകനും ഗുരുതര പരിക്ക്

തിരൂരങ്ങാടി: കാറും ബൈക്കും കൂട്ടിയിടിച്ച് കക്കാട് സ്വദേശികളായ പിതാവിനും മകനും പരിക്കേറ്റു. കക്കാട് സാഗര്‍ ഹോട്ടല്‍ ഉടമ കുഞ്ഞോട്ട് അബ്ദുറഹ്മാന്‍ ഹാജി (65), മകന്‍ ഫാസില്‍ (24)എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

മകനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്മാന്‍ ഹാജിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെ 6 30 ഓടെയാണ് അപകടം സംഭവിച്ചത്. രാവിലെ വീട്ടില്‍നിന്ന് ബൈക്കില്‍ ഹോട്ടല്‍ തുറക്കുന്നതിന് വേണ്ടി പുറപ്പെട്ടതായിരുന്നു അബ്ദുറഹ്മാന്‍ ഹാജിയും മകന്‍ ഫാസിലും.

Share news
error: Content is protected !!
Scroll to Top