മലപ്പുറം:വിദ്യാര്‍ത്ഥികളുമായി ടൂര്‍ പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാണ്ടിക്കാട് നിന്നും ആനമങ്ങാട് അറബിക് കോളേജ് വിദ്യാര്‍ത്ഥികളുമായ വാഗമണ്ണിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ ഏഴരയോടെ തൃശൂര്‍ അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപത്തുവെച്ച് 20 അടിയോളം താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. അപകടത്തില്‍ പരിക്കുപറ്റിയ വിദ്യാര്‍ത്ഥികളെ നാട്ടുകാരും ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുപ്പതോളം വിദ്യാര്‍ത്ഥികളും ഇരുപത് മുതിര്‍ന്നവരുമാണ് ബസില്‍ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.



