ദില്ലി: രാജ്യദ്രോഹക്കുറ്റം സുപ്രംകോടതി മരവിപ്പിച്ചു. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 A പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് കോടതി നിര്‍ദശിച്ചു.
ചീഫ്ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഈ നിര്‍ണായക നിലപാട്.
124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇപ്പോള്‍ ഈ നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പുനഃപരിശോധന കഴിയുന്നത് വരെ ഈ വകുപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുതെന്നും ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.



