പരപ്പനങ്ങാടി ; പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ കൊടപ്പാളിയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ ബസ് യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല.
ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെയാണ് അപകടമുണ്ടായത്. പരപ്പനങ്ങാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സും എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയാണ്. ഇവിടെ റോഡിന് വലിയൊരു വളവാണ്. ഏറെ അപകടസാധ്യതയുള്ള സ്ഥലമാണ്. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെയും ലോറിയുടേയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
മഴയും അമിത വേഗതയും, വളവുമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.



