എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം:  സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞ എംബി രാജേഷ് ചൊവ്വാഴ്ച പിണറായി മന്ത്രിസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യും.

എംവി ഗോവിന്ദന്‍ മാസ്റ്ററെ സിപിഎം സംസ്ഥാന സക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടപ്പോള്‍ രാജിവെച്ച ഒഴിവിലേക്കാണ് എംബി രാജേഷ് ചുമതലയേല്‍ക്കുന്നത്. ഇന്ന് പകല്‍ 11 മണിക്ക് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും, പ്രതിപക്ഷനേതാവും, സിപിഐഎം സംസ്ഥാന സക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററും പങ്കെടുക്കും.

പത്ത് വര്‍ഷം പാലക്കാട് എംപിയായിരുന്ന എംബി രാജേഷ് മികച്ച പാര്‍ലിമെന്ററി അംഗമായി അറിയപ്പെട്ടു. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ നിന്നുമാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.

എംബി രാജേഷ് ഒഴിഞ്ഞ സ്പീക്കര്‍ സ്ഥാനത്തേക്ക് സിപിഎം എഎന്‍ ഷംസീര്‍ എംഎല്‍എയെ ആണ് നിശ്ചയിച്ചിരിക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് അടുത്താഴ്ചയില്‍ ഉണ്ടാകും.

Share news
error: Content is protected !!
Scroll to Top