പൊന്നാനി:അഞ്ചുലക്ഷം രൂപ വിലവരുന്ന ന്യൂ ജന്‍ മയക്കുമരുന്നുമായി മൂന്നു പേര്‍ എക്‌സ്സൈസിന്റെ വലയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഓണം സ്‌പെഷ്യല്‍ഡ്രൈവുമായി ബന്ധപ്പെട്ട് ഉത്തര മേഖല എക്‌സ്സൈസ് കമ്മിഷണര്‍ സ്‌ക്വാഡും പൊന്നാനി എക്‌സ്സൈസ് റൈഞ്ചും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ലഹരിമാഫിയായിലെ വലിയ കണ്ണികള്‍ പിടിയിലായത്.
ഓണത്തിന് വന്‍ ലാഭം പ്രതീക്ഷിച്ച് ബാംഗ്‌ളൂരില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിച്ച് വില്പന നടത്തിവന്നിരുന്നവരാണ് എക്‌സ്സൈസിന്റെ വലയിലായത്. ആഴ്ച്ചകള്‍ നീണ്ട നിരീക്ഷണത്തിനോടുവിലാണ് ഇവരെ വലയിലാക്കിയത്. എടപ്പാള്‍ തുയ്യം സ്വദേശി കുന്നത്ത് വളപ്പില്‍ ശ്യാംജിത്ത് (22), തൃശൂര്‍ കുന്നംകുളം കാട്ടക്കാമ്പില്‍ ശ്രയില്‍ സ്വദേശി തലയക്കര മിഥുന്‍ (29), തൃശൂര്‍ കുന്നംകുളം ചിറമനേങ്ങാട്ട് സ്വദേശി അറങ്ങാശ്ശേരി വീട്ടില്‍ സനത്ത് (33)എന്നിവരാണ് 53ഗ്രാം MDMA,6.450ഗ്രാം ഹാഷിഷ് ഓയില്‍,150ഗ്രാം കഞ്ചാവ് എന്നിവയുമായി അറസ്റ്റിലായത്.രഞ്ജിത് എന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ മയക്കുമരുന്ന് നടത്താന്‍ ഉപയോഗിച്ച KL 04 AF 2374 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയില്‍ എടുത്തു.
ഓടി രക്ഷപ്പെട്ട പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പൊന്നാനി എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷ് അറിയിച്ചു.ഇന്‍സ്‌പെക്ടര്‍ക്കുപുറമേ എക്‌സ്സൈസ് കമ്മിഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് അംഗങ്ങളായ ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, പ്രിവെന്റീവ് ഓഫീസര്‍ കെ ഷിബു ശങ്കര്‍, പ്രിവെന്റീവ് ഓഫീസര്‍ (ഗ്രേഡ് )കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, അഖില്‍ദാസ്, പൊന്നാനി എക്‌സ്സൈസ് റൈഞ്ച് ഓഫീസിലെ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ബാബു എല്‍, അനൂപ് കെ,ശരത് എ എസ്,രഞ്ജിത് എ കെ, നിതിന്‍ മാധവ്, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ടി കെ ജ്യോതി എന്നിവരടങ്ങിയ ടീം ആണ് ചങ്ങരംകുളം സ്രായില്‍ക്കടവ് വച്ച് ഇവരെ അറസ്റ്റ് ചെയ്തത്.




