മോട്ടോര്‍ മോഷ്ടാവ് താനൂര്‍ പോലീസിന്റെ പിടിയില്‍

താനൂര്‍:മോട്ടോര്‍ മോഷണം നടത്തിയ ആള്‍ പിടിയിലായി. നിറമരുതൂര്‍ സ്വദേശി പുതിയനകത്ത് പത്തമ്പാട് സുലൈമാന്‍(31)ആണ് താനൂര്‍ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞമാസം 30 നാണ് നിറമരുതൂര്‍ ആലിന്‍ ചുവട് എന്ന സ്ഥലത്ത് സനൂപിന്റെ പുതുതായി പണിയുന്ന വീടിന്റെ നിര്‍മാണത്തിനായി സ്ഥാപിച്ച മോട്ടോര്‍ ഇയാള്‍ മോഷണം നടത്തിയത്.

സിസിടിവിയും മറ്റും പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തിയ മോട്ടോര്‍ ഇയാള്‍ തിരൂര്‍ പൂക്കയില്‍ ഉള്ള പൊളി മാര്‍ക്കറ്റില്‍ കൊണ്ടുപോയി വിറ്റതായും കണ്ടെത്തിയിരുന്നു.

താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് ,സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ ലാല്‍ ആര്‍ ഡി,സബ് ഇന്‍സ്‌പെക്ടര്‍ രാജു,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ് സിപിഒമാരായ ലിബിന്‍,കൃഷ്ണപ്രസാദ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top