തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മരണം; എട്ടോളം പേരെ കാണാതായി

തിരുവനന്തപുരം: പെരുമാതുറയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്.

24 പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. പതിനഞ്ച് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന എട്ടോളം പേരെ കാണാതായി.
വര്‍ക്കലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ പെരുമാതുറയിലെത്തും. കൊച്ചിയില്‍ നിന്ന് രണ്ട് നേവി ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചു.

 

Share news
error: Content is protected !!
Scroll to Top