റാഞ്ചി: ജാര്‍ഖണ്ഡില്‍ ഭൂരിപക്ഷം തെളിയിച്ച് ഹേമന്ത് സോറന്‍ സര്‍ക്കാര്‍. നാല്‍പ്പത്തിയെട്ട് വോട്ട് നേടിയാണ് ഹേമന്ത സോറന്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. 81 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 42 എംഎല്‍എമാരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. ഇത് മറികടന്ന് 48 വോട്ടുകള്‍ നേടാന്‍ ജെഎംഎമ്മിനായി.
വോട്ടെടുപ്പിനിടെ ബിജെപി എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്താണ് സോറന്‍ വിശ്വാസ വോട്ട് ഉറപ്പാക്കിയത്. ഛത്തീസ്ഗഡില്‍ ആയിരുന്ന യുപിഎ എംഎല്‍എമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ രാത്രിയോടെ റാഞ്ചിയില്‍ തിരിച്ചെത്തിയിരുന്നു.
81 അംഗ നിയമസഭയില്‍ ജെഎംഎം 30, കോണ്‍ഗ്രസ് 18, ആര്‍ജെഡി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎല്‍എമാരാണുള്ളത്.




