പരപ്പനങ്ങാടിയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്കി പരിക്കേറ്റു. സൈക്കിള്‍ ഓടിച്ചിരുന്ന തൊട്ടിലകത്ത് സ്റ്റാര്‍ മുനീറിന്റെ മകന്‍ മുഹ്‌സിന്‍ ഷാ (12)നാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടങ്ങള്‍ പതിവായ ഇവിടെ റോഡില്‍ ഹമ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്നിരവധി തവണ പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എഞ്ചിനിയറോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇതുവരെയാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ നൗഫല്‍ ഇല്ല്യന്‍ പറഞ്ഞു.

മേല്‍പ്പാലത്തില്‍ നിന്ന് വാഹനങ്ങള്‍ അമിതവേഗതയില്‍ ഇറങ്ങിവരുന്ന ഇവിടെ ജീവന്‍ പണയം വെച്ചാണ് നൂറ്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഒരോ ദിവസവും ഇതുവഴി കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്.

Related Articles