Section

malabari-logo-mobile

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മലപ്പുറം ജില്ലയില്‍ 15296 പ്രവാസി വോട്ടര്‍മാര്‍;കൂടുതല്‍ തിരൂരില്‍

HIGHLIGHTS : മലപ്പുറം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പ്രവാസി വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണം. തെരഞ്ഞെടുപ്പ് നടപടികളുടെ ആദ്യഘട്ടത്തില്‍ തന്നെ ജില്ലയില്...

മലപ്പുറം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പ്രവാസി വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണം. തെരഞ്ഞെടുപ്പ് നടപടികളുടെ ആദ്യഘട്ടത്തില്‍ തന്നെ ജില്ലയില്‍ 15296 പ്രവാസികളാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തത്. ഇതില്‍ 14802 പുരുഷവോട്ടര്‍മാരും 494 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടും. 2019 ജനുവരി 30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പ്രകാരമുള്ള കണക്കാണിത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പ്രവാസി അപേക്ഷകര്‍ കൂടുതലാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ പട്ടിക പ്രകാരം തിരൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത്. ഇവിടെ 2736 പുരുഷന്‍മാരും 67 സ്ത്രീകളും ഉള്‍പ്പെടെ 2803 പ്രവാസി വോട്ടര്‍മാരുണ്ട്. 1086 പ്രവാസി വോട്ടര്‍മാരുള്ള കൊണ്ടോട്ടി മണ്ഡലമാണ് നിലവിലെ കണക്കുപ്രകാരം തൊട്ടുപിന്നില്‍. ഇവിടെ 1033 പുരുഷന്‍മാരും 53 സ്ത്രീകളും ഇതിനകം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏറനാട് 339, നിലമ്പൂര്‍ 316, വണ്ടൂര്‍ 488, മഞ്ചേരി 474, പെരിന്തല്‍മണ്ണ 857, മങ്കട 883, മലപ്പുറം 618, വേങ്ങര 1061, വള്ളിക്കുന്ന് 657, തിരൂരങ്ങാടി 973, താനൂര്‍ 1446, കോട്ടക്കല്‍ 1221, തവനൂര്‍ 1032, പൊന്നാനി 1042 എന്നിങ്ങനെയാണ് നിലവിലെ പ്രവാസി വോട്ടര്‍മാരുടെ കണക്ക്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് 10 ദിവസം മുമ്പ് വരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷകള്‍ പരിഗണിക്കും.

sameeksha-malabarinews

പുതുക്കിയ പട്ടിക വരുന്നതോടെ പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. പതിവുപോലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രവാസികള്‍ക്ക് വോട്ടുരേഖപ്പെടുത്താം. പുതിയ നിര്‍ദേശങ്ങളൊന്നും തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!