പരപ്പനങ്ങാടിയില്‍ ബൈക്കപടത്തില്‍ യുവാവ് മരിച്ചു;ഒരാള്‍ക്ക് പരിക്ക്‌

പരപ്പനങ്ങാടി: ഉള്ളണ൦ നോര്‍ത്തില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തേഞ്ഞിപ്പലം സ്വദേശിയായ യുവാവ് മരിച്ചു.

മുതിരപ്പറമ്പ് ചെരട്ടക്കാട്ട് പുറായി തെക്കേകൊട്ട ലകത്ത് ഹാദി മഹലിലെ ഉസ്മാൻ കോയയുടെ മകൻ മുഹമ്മദ് അഫ് ലഹ് ഷാദിൽ (18) ആണ് മരിച്ചത്. പരപ്പനങ്ങാടിയിൽ നിന്ന് തേഞ്ഞിപ്പലത്തേക്ക് ബൈക്കില്‍ വരവെ ഉള്ളണത്ത് വെച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കെ വി .മുഹ്സിന് നിസാര പരിക്കേറ്റു.

എതിരെ വന്ന പിക്കപ്പ് വാൻ ബൈക്കിലിടിച്ചാണ് അപകടം.ഉടൻ തന്നെ പരപ്പനങ്ങാടി സ്വകാര്യ ആസ്പത്രിയിലും പിന്നീട് കോട്ടക്കൽ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാരന്തൂർ മർക്കസ് സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.മാതാവ്: പുതുകുളങ്ങര സീനത്ത്.സഹോദരങ്ങൾ: ഫാതിമ റഫ, മുഹമ്മദ് ഹാദി .

Share news
error: Content is protected !!
Scroll to Top