Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പഴകിയ ഇറച്ചി വിതരണം ചെയ്ത സംഭവം;നഗരസഭ അറവുശാല പൂട്ടിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം ചെട്ടിപ്പടി ആലുങ്ങല്‍ കോളനിയില്‍ പഴകിയ ഇറച്ചി വിതരണം ചെയ്ത അറവുശാല പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി അധികൃര്‍ അടപ്പിച്ചു. ഇ...

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം ചെട്ടിപ്പടി ആലുങ്ങല്‍ കോളനിയില്‍ പഴകിയ ഇറച്ചി വിതരണം ചെയ്ത അറവുശാല പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി അധികൃര്‍ അടപ്പിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ കട തുറക്കരുതെന്ന് കാട്ടി പൈനിങല്‍ ജംഗഷനിലെ പഴയകത്ത് നിസാമുദ്ധീന്റെ ഉടമസ്ഥതയിലുള്ള അറവുശാലയ്ക്കാണ് അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അതെസമയം ഈ കടയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തി കട സീല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.

പ്രദേശത്ത് ഇത്തരത്തില്‍ നേരത്തെയും കോഴിയിറച്ചിയില്‍ ഉള്‍പ്പെടെ സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇറച്ചി വില്‍പ്‌ന കേന്ദ്രങ്ങളില്‍ വ്യാപകപരിശോധന നടത്താണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ മുന്‍സിപ്പാലിറ്റിയില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് ജനങ്ങളുടെ പല ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.

sameeksha-malabarinews

കഴിഞ്ഞ ദിവസം ബദീരിങ്ങളുടെ ആണ്ട് ദിനാഘോഷത്തിന്റെ ഭാഗമായി ചെട്ടിപ്പടി ആലുങ്ങല്‍ കോളനിയിലാണ് പഴകിയ ഇറച്ചി വിതരണം ചെയ്തത്. ഇത് അറിഞ്ഞയുടന്‍ സംഘാടകര്‍ വിതരണം ചെയ്ത ഇറച്ചിയെല്ലാം തിരികെ വാങ്ങുകയായിരുന്നു.

പരപ്പനങ്ങാടിയില്‍ ആണ്ട് ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഇറച്ചി പഴകിയതെന്ന് ആക്ഷേപം : വില്‍പ്പനക്കാരനെതിരെ പരാതി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!