Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ആണ്ട് ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഇറച്ചി പഴകിയതെന്ന് ആക്ഷേപം : വില്‍പ്പനക്കാരനെതിരെ പരാതി

HIGHLIGHTS : പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങല്‍ കോളനിയില്‍ 'ബദരീങ്ങളുടെ ആണ്ട്' ദിനാഘോഷത്തിന്റെ ഭാഗമായി എസ്എസ് എഫ്

പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങല്‍ കോളനിയില്‍ ‘ബദരീങ്ങളുടെ ആണ്ട്’ ദിനാഘോഷത്തിന്റെ ഭാഗമായി  വിതരണം ചെയ്ത ഇറച്ചി പഴകിയതെന്ന് ആക്ഷേപം. അറവിനും ഇറച്ചിക്കുമായി ഏല്‍പ്പിച്ച കച്ചവടക്കാരന്‍ പഴകിയ ഇറച്ചി ഇതിനോടപ്പം കലര്‍ത്തി നല്‍കിയതാണ് ഇത് കേടുവരാന്‍ കാരണമായത്. എന്നാല്‍ ഈ ഇറച്ചിയുടെ സാമ്പിള്‍ ശേഖരിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപം.

ഇന്ന് രാവിലെയാണ് ഇറച്ചി വിതരണം ചെയ്തത്. കടുത്ത ദുര്‍ഗന്ധവും നിറവ്യത്യാസവും കണ്ടതിനെ തുടര്‍ന്ന് ഇറച്ചി ലഭിച്ച ചില വീട്ടുകാര്‍ ഇത് തിരികെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഘടാകര്‍ പള്ളി വഴി ഏല്ലാവരെയും വിവരമറിയിച്ച് വിതരണം ചെയ്ത ഇറച്ചി മുഴുവന്‍ തിരികെ ശേഖരിച്ചു. നാനൂറിനടുത്ത് വീടുകളില്‍ ഇറച്ചി വിതരണം ചെയ്തിരുന്നു

sameeksha-malabarinews

തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലും നഗരസഭയിലും, ഭക്ഷ്യസുരക്ഷാവകുപ്പിലും പരാതി അറിയിച്ചു.
എന്നാല്‍ സ്ഥലത്തെത്തിയ അധികൃതര്‍ ശേഖരിച്ച ഇറച്ചി കുഴിച്ചുമൂടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നാട്ടുകാര്‍ ആശങ്കമൂലം ഈ മേഖലയില്‍ ഇറച്ചി കുഴിച്ചിടാന്‍ തയ്യാറായില്ല. നഗരസഭയും കൈമലര്‍ത്തിയതോടെ നാട്ടുകാര്‍ ഇടപെട്ട് ഇറച്ചി വില്‍പ്പന നടത്തിയ അഞ്ചപ്പുരയിലെ വ്യാപാരിയെകൊണ്ട് മുഴവന്‍ ഇറച്ചിയും അവിടെനിന്ന് നീക്കം ചെയ്യുകയായിരുന്നു.
വാക്കാല്‍ പരാതിപ്പെട്ടിട്ടും മോശം ഇറച്ചി വില്‍പ്പന നടത്തിയ വ്യാപാരിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!