Section

malabari-logo-mobile

പരപ്പനങ്ങാടി 11ദ കെവി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം നാളെ

HIGHLIGHTS : images (2)പരപ്പനങ്ങാടി: പതിറ്റാണ്ടുകളായുള്ള പരപ്പനങ്ങാടിക്കാരുടെ മുറവിളികള്‍ക്കൊടുവില്‍ വൈദ്യുതി ക്ഷാമത്തിനറുതി വരുത്തുന്ന ഒരു

images (2)പരപ്പനങ്ങാടി: പതിറ്റാണ്ടുകളായുള്ള പരപ്പനങ്ങാടിക്കാരുടെ മുറവിളികള്‍ക്കൊടുവില്‍ വൈദ്യുതി ക്ഷാമത്തിനറുതി വരുത്തുന്ന ഒരു ബൃഹത് പദ്ധതിക്ക് പരപ്പനങ്ങാടിയില്‍ നാളെ തുടക്കമാകുന്നു. പരപ്പനങ്ങാടി 110 കെവി സബ്‌സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4 മണിക്ക് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിക്കും. പരപ്പനങ്ങാടി റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപമുള്ള മൈതാനത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പികെ അബ്ദുറബ്ബ് അദ്ധ്യക്ഷം വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയായിരിക്കും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക. കെ എന്‍ എ ഖാദര്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.

പരപ്പനങ്ങാടിക്കു പുറമെ വള്ളിക്കുന്ന്,മൂന്നിയൂര്‍, തിരൂരങ്ങാടി പഞ്ചായത്തുകള്‍ക്കും ഈ പരിപാടി ഒരനുഗ്രഹമാകും. ഈ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമായി വൈദ്യുതി ബോര്‍ഡ് 1992 ല്‍ അംഗീകാരം നല്‍കുകയും പിന്നീട് നായനാര്‍ സര്‍്ക്കാറിന്റെ കാലത്ത് കരിങ്കല്ലത്താണിയില്‍ സ്ഥലമേറ്റെടുക്കുകയും അന്നത്തെ വൈദ്യുതി മന്ത്രി എസ്.ശര്‍മ്മ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും ചെയ്തതാണ്. പിന്നീട് ഇവിടേക്ക് ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട്  നിരവധി നിയമ കുരുക്കുകളില്‍ പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാതിരിക്കുകയായിരുന്നു. നിലവില്‍ ഈ കേസുകളെല്ലാം കോടതിയില്‍ അവസാനിച്ചതോടെ പരപ്പനങ്ങാടിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറകുവെക്കുകയാണ്.

sameeksha-malabarinews

ഉദ്ഘാടത്തോടനുബന്ധിച്ച് വൈകുന്നേരം 3 മൂന്ന് മണിക്ക് പരപ്പനങ്ങാടി ബിഇഎം ഹൈസ്‌ക്കൂള്‍ പരിസരത്തുനിന്നും സാംസ്‌ക്കാരിക ഘോഷയാത്ര ആരംഭിച്ച് 3.30 മണിയോടെ സമ്മേളന നഗരിയിലെത്തിച്ചേരും.

ഇതോടൊപ്പം റെയില്‍വെ മേല്‍പ്പാലത്തില്‍ പുതുതായി സ്ഥാപിച്ചിട്ടുള്ള സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ചോണ്‍ കര്‍മ്മവും മന്ത്രി ആര്യാടന്‍ മൂഹമ്മദ് നിര്‍വ്വഹിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!