Section

malabari-logo-mobile

പരപ്പനങ്ങാടി പ്ഌറ്റ്‌ഫോറത്തില്‍ പാമ്പുകടിയേറ്റ സംഭവം റെയില്‍വേ നടപടിയെടുക്കും

HIGHLIGHTS : പരപ്പനങ്ങാടി കഴിഞ്ഞദിവസം പരപ്പനങ്ങാടി റെയ്ല്‍വേ സ്റ്റേഷനിലെ പ്ലാറ്റഫോറത്തില്‍ വച്ച് യാത്രക്കാരന് പാമ്പ്കടിയേറ്റ സംഭവത്തില്‍

399771_218703808214959_1251400811_nപരപ്പനങ്ങാടി കഴിഞ്ഞദിവസം പരപ്പനങ്ങാടി റെയ്ല്‍വേ സ്റ്റേഷനിലെ പ്ലാറ്റഫോറത്തില്‍ വച്ച് യാത്രക്കാരന് പാമ്പ്കടിയേറ്റ സംഭവത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് റെയല്‍വേ അധികൃതര്‍. കേരളജനവേദി എന്ന സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തേണ്‍റെയില്‍വേ ജോയന്റ് ഡയറക്ടര്‍ പാലക്കാട് എഡിആര്‍എമ്മി്‌ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരി്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കൂടാതെ കംപ്ലയ്ന്റ് ബുക്ക് ആവിശ്യപ്പെടുന്ന യാത്രക്കാര്‍ക്ക് അത് യഥാസമയം നല്‍കിയില്ല എന്ന പരാതിയിലും അന്വേഷണം നടത്തുമെന്നും സംഘടനക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ എട്ടാം തിയ്യതിയാണ് രാത്രിയില്‍ പരപ്പങ്ങാടി പ്ലാറ്റ്‌ഫോറത്തിന്റെ വടക്കേയറ്റത്തു വച്ച് റിട്ടയര്‍ഡ് ജില്ല ട്രഷറി ഓഫീസറായ കോണിയത്ത് ബീരാന്‍കുട്ടിയെന്നയാളെ പാമ്പുകടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!