തിരൂരങ്ങാടി : കക്കാട് മിസ്ബാഹുല്‍ ഉലു മദ്രസ വളപ്പില്‍ എപി-ഇകെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലുമായി നാലു പേര്‍ക്ക് പരിക്കേറ്റു.
ഈ മദ്രസ എതെങ്ങിലും വിഭാഗം മാത്രം ഉള്‍പ്പെട്ട കമ്മിറ്റി നടത്തുന്നതല്ല. മദ്രസ്സയുമായി ബന്ധപ്പെട്ട് സംഘടനപ്രവര്‍ത്തനം നടത്തെരുതെന്ന ധാരണ തെറ്റിച്ച് ഒരു വിഭാഗം കൊടിയുമായി മദ്രസക്കുള്ളിലെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചിക്ത്‌സതേടി.
ഇന്ന ഈ വിഷയം പരിഹരിക്കാന്‍ തിരൂരങ്ങാടി പോലീസ് രാവിലെ പത്ത് മണിക്ക് ഇരുവിഭാഗത്തേയും ചര്‍ച്ചക്ക് വിളിപ്പിച്ചിട്ടുണ്ട്.



