Section

malabari-logo-mobile

പെണ്‍ സുഹൃത്തിന്റെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട യുവാവ് പിടിയില്‍

HIGHLIGHTS : മംഗലാപുരം: ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോളേജ് വിദ്യാര്‍ത...

Jan1014-News-Yasir2മംഗലാപുരം: ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് യാസിര്‍(22)ആണ് പിടിയിലായത്. ഈ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനും പ്രചരിപ്പിക്കാനും കൂട്ടു നിന്ന യുവാവിന്റെ കാമുകിയെയും പോലീസ് തിരയുന്നു. ഇവര്‍ ദുബായിലാണ് ഇപ്പോഴുള്ളത്.

സംഭവത്തെപറ്റി പോലീസ് പറയുന്നതിങ്ങനെ ഒരുവര്‍ഷത്തോളമായി ഈ യുവതിയുമായി യാസിറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും പലയിടങ്ങളിലും വെച്ച് കണ്ടുമുട്ടുകയും യുവതിയുടെ നഗ്നഫോട്ടോകള്‍ നിര്‍ബന്ധിച്ചെടുപ്പിച്ചതായി പറയുന്നു. എന്നാല്‍ ദുബായിലുള്ള യാസിറിന്റെ കാമുകി ഈ വിവരമറിയുകയും യാസിറും കാമുകിയും ചേര്‍ന്ന് യുവതിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും പ്രചരപ്പിക്കുകയായിരുന്നു..

sameeksha-malabarinews

ഈ ചിത്രങ്ങള്‍ വ്യാപകമായി സൈബര്‍ലോകത്ത് ഓടിത്തുടങ്ങിയതോടെ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യാസിര്‍ പിടിയിലായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കാമുകിയെ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് തുടങ്ങിക്കഴിഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!