ക്ഷേത്രത്തില്‍ അന്നദാനത്തില്‍ പങ്കെടുത്ത 500 പേര്‍ക്ക് ഭക്ഷ്യവിഷബാധ

പയ്യന്നൂര്‍: ആലക്കോട് കളരിക്കല്‍ ക്ഷേത്രോത്സവത്തില്‍ നടത്തിയ അന്നദാനത്തില്‍ പങ്കെടുത്ത 500 ലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ. ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട വരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്നദാനം നടന്നത്. ഇവടെ നിന്ന് ഭക്ഷണം കഴിച്ച പലര്‍ക്കും അടുത്ത ദിവസം മുതല്‍ പലര്‍ക്കും ദേഹാസ്വസ്ഥം അനഭുവപ്പെട്ടു തുടങ്ങിയതിനെ തുടര്‍ന്ന് ആലക്കാട് കളരിക്ക് സമീപം ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി. പ്രാഥമികഅന്വേഷണത്തില്‍ ഭക്ഷണത്തിലുടെയാണ് വിഷബാധയേറ്റതെന്നാണ് നിഗമനം.
ഭക്ഷണമുണ്ടാക്കാന്‍ വെള്ളം ഉപയോഗിച്ചത് ക്ഷേത്രത്തിനുള്ളിലെ കിണറ്റില്‍ നിന്നായിരുന്നു ഈ വെളളത്തില്‍ നിന്നായിരിക്കും വിഷബാധയുണ്ടായെതെന്നാണ് നിഗമനം.

Share news
error: Content is protected !!
Scroll to Top