പ്രശസ്ത തമിഴ് നടി തൃഷയ്ക്കും അമ്മയ്ക്കുമെതിരെ അറസറ്റ് വാറണ്ട്. ചെന്നൈ എഗ്മോര്‍ കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി പരിഗണിക്കവെയാണ് ഹര്‍ജിക്കാരിയായ തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കെ ജി ഗോപാലകൃഷ്ണന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തൃഷ ബാത്തിംഗ് വീഡിയോ എന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ വൈറലായ വീഡിയോക്കെതിരെയാണ് തൃഷയുടെ അമ്മ പരാതി നല്‍കിയത്. ഇതിനെ കുറിച്ച് ഒരു മാസികയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാസികയ്‌ക്കെതിരെയും 2005 ല്‍ തൃഷയുടെ അമ്മ കേസ് നല്‍കിയത്.
കേസ് പരിഗണിക്കവേ തൃഷയുടെ അമ്മ ഹാജരാകാത്തതിനെ തുടര്‍ന്ന് അടുത്ത പ്രാവശ്യം ഹാജരാകുന്നതിനാണ് ഇപ്പോള്‍ അറസ്റ്റ് വാരണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതെസമയം തൃഷയുടെ അമ്മ കേസ് പിന്‍വലിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.





