പരപ്പനങ്ങാടിയില്‍ വന്‍ തീപിടുത്തം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഒട്ടുമ്മലില്‍ ഹാര്‍ഡ്‌വെയര്‍ ഗോഡൗണിന് തീപിടിച്ചു. ഒട്ടുമ്മല്‍ മുജാഹിദ് പള്ളിക്ക് സമീപമുള്ള കെഎംഎം ഹര്‍ഡ്‌വെയറിനാണ് തീപിടിച്ചത്. തീ കണ്ടയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ തീ അണയ്ക്കാനും സാധനങ്ങള്‍ മാറ്റാനും ശ്രമം തുടങ്ങിയിരുന്നു.

വൈകീട്ട് നാലുമണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സമീപത്ത് നിരവധി സ്ഥാപനങ്ങാള്‍ ഉള്ളതിനാല്‍ വലിയ അപകടഭീഷണി പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.

തിരൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്‌.

Related Articles