വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കൊണ്ടോട്ടി: രാമനാട്ടുകര ബൈപ്പാസില്‍, അറപ്പുഴ പാലത്തിന് സമീപം കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.
പുളിക്കല്‍,ആലുങ്ങല്‍, മുട്ടയൂര്‍, നമ്പൂരിമഠം, ഉള്ളാടന്‍ മുജീബ് റഹ്മാന്റെ മകന്‍ സജ്ജാദ് റഹ്മാന്‍ (19) ആണ് മരിച്ചത്.

വെള്ളിമാടുകുന്ന് ഇഖ്‌റാഅ ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന സഹോദരിയുടെ കണ്ടശേഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്.വാഹനം നിര്‍ത്താതെ പോയി.
മാതാവ്: ആസ്യ. സഹോദരങ്ങള്‍:ജുലൈല, ജുനൈദ്, ജുറൈജ്,ഫഹദ്.

Share news
error: Content is protected !!
Scroll to Top