Section

malabari-logo-mobile

കുവൈറ്റില്‍ വിദേശികള്‍ക്ക് സിവില്‍ ഐഡിയിലെ തെറ്റുകള്‍ ഓണ്‍ലൈന്‍ വഴി തിരുത്താം

HIGHLIGHTS : കുവൈറ്റ് സിറ്റി: വിദേശികള്‍ക്ക് സിവില്‍ ഐഡിയിലെ തങ്ങളുടെ തെറ്റുകള്‍ പരിശോധിക്കാനും തിരുത്താനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും. പബ്ലിക് അതോറിറ്...

കുവൈറ്റ് സിറ്റി: വിദേശികള്‍ക്ക് സിവില്‍ ഐഡിയിലെ തങ്ങളുടെ തെറ്റുകള്‍ പരിശോധിക്കാനും തിരുത്താനും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗമാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഈ പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പാസി ഓഫീസിലെ തിരക്ക് കുറയ്ക്കാനും വിദേശികള്‍ക്കുണ്ടാവുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഇത് വഴി സാധിക്കും.

പാസ്‌പോര്‍ട്ടിലുള്ള ഇഖാമ സ്റ്റിക്കര്‍ ഒഴിവാക്കി എമിഗ്രേഷന്‍ നടപടികള്‍ക്ക് സിവില്‍ ഐഡി ആധാരമാക്കിയ ശേഷം പാസ്‌പോര്‍ട്ടിലെ പോലെയല്ല സിവില്‍ ഐഡിയിലെങ്കില്‍ യാത്ര തടസമാവുന്ന സാഹചര്യമുണ്ടായിരുന്നു. അറബിയിലും ഇംഗ്ലീഷിലും പേരുകള്‍ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ പരിശോധിക്കുമ്പോള്‍ അക്ഷരങ്ങളില്‍ ഉണ്ടാകുന്ന മാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

sameeksha-malabarinews

അക്ഷരതെറ്റ് ജീവനക്കാരുടെ പിഴവ് കൊണ്ട് വരുന്നത് വര്‍ധിച്ചതിനെതിരെ വലിയ പരാതിയാണ് ഉണ്ടായത്. പുതിയ കാര്‍ഡിന് പണവും നല്‍കേണ്ടിവന്ന സാഹചര്യമാണ് ഉണ്ടായത്. ഇതോടെയാണ് അധികൃതര്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!