പരപ്പനങ്ങാടിയിലെ ഗള്‍ഫ് മലയാളിയെ കൊലപ്പെടുത്തിയത് മകന്‍ തന്നെ

parappannaagdi death copyപരപ്പനങ്ങാടി: പുത്തരിക്കല്‍ ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കൊലനടത്തിയ മകന്‍ പോലീസില്‍ കീഴടങ്ങി. പരപ്പനങ്ങാടി മുങ്ങാത്തംതറ റോഡില്‍ പൂമാത്തില്‍ മുഹമ്മദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കൊല നടത്തിയത് താന്‍ തന്നെയാണെന്ന് മകന്‍ അഷറഫിന്റെ കുറ്റസമ്മത മൊഴി. ഇന്നലെ രാത്രി പത്ത് മണിയോടെ താനൂര്‍ സി ഐ ബാബുവിന്റെ മുന്നില്‍ കീഴടങ്ങിയ പ്രതിയെ ഇന്ന് രാവിലെ 11 മണിയോടെ തെളിവെടുപ്പിനായി മരണം നടന്ന ഇവരുടെ വീട്ടിലെത്തിച്ചു. ഉറങ്ങികിടക്കുമ്പോഴാണ് ബാപ്പയെ വീട്ടിലുള്ള കൊടുവാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മറ്റൊരു വിവാഹത്തിനൊരുങ്ങിയതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണം.

മുഹമ്മദ് പാലക്കാട്ടു നിന്ന് 35 വയസ്സുകാരിയായ ഒരു യുവതിയെ വിവാഹം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലായിരുന്നു. ഈ വിവാഹം കഴിക്കാനാണ് മുഹമ്മദ് ബുധനാഴ്ച റിയാദില്‍ നിന്ന് നാട്ടിലെത്തിയത്. ഈ സ്ത്രീക്ക് വേണ്ടി പരപ്പനങ്ങാടിയില്‍ കുടുംബവീടിന് സമീപത്തായി മറ്റാരു വീട് കൂടി മുഹമ്മദ് നിര്‍മ്മിച്ച് വരികയായിരുന്നത്രെ. ഇതും അഷറഫിനെ പ്രകോപിപ്പിച്ചതായി കരുതുന്നു.

12 മണിയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പ്രതിയെ ഉച്ചയോടെ പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പരപ്പനങ്ങാടിയില്‍ ഗൃഹനാഥന്‍ വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍
Share news
error: Content is protected !!
Scroll to Top