പുതുപ്പള്ളി: അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞയാഴ്ച തീവ്രവാദികള്‍ തട്ടികൊണ്ട് പോയ മലയാളി വ്യവസായിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുതുപ്പള്ളി എറിക്കാട് കുഴിയിടത്തറയിലായ പാപ്പാലപ്പറമ്പില്‍ കെ പി ചാക്കോ (സജു 54) ആണ് കൊല്ലപ്പെട്ടത്. ചാക്കോയെ പണത്തിന് വേണ്ടിയാണ് തീവ്രവാദികള്‍ തട്ടികൊണ്ട് പോയതെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ചയാണ് ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്. കയ്യും, കാലും കെട്ടിയിട്ട നിലയിലായിരുന്നു. തോളിന് വെട്ടേറ്റിട്ടുമുണ്ട്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 8 പേരെ പോലീസ് കസ്റ്റെഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കൊലപ്പെട്ട ചാക്കോയുടെ ഫോണില്‍ നിന്നും പുതിയ സിം കാര്‍ഡ് ഇട്ട് ഉപയോഗിച്ച പ്രതികളെ പോലീസ് കുടുക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഭാര്യ ഉഷ , മക്കള്‍: പ്രിനു (ഹൗസ് സര്‍ജന്‍, മെഡിക്കല്‍ കോളേജ് കോട്ടയം), പ്രീതു(ബി ഡി എസ് വിദ്യാര്‍ത്ഥിനി, ചെന്നൈ).



