പരപ്പനങ്ങാടിയില്‍ ഗൃഹനാഥന്‍ വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍


Untitled-1 copy

പരപ്പനങ്ങാടി : പുത്തരിക്കല്‍ മുങ്ങത്താംതറ കോളനി റോഡിലുള്ള വീട്ടില്‍ ഗൃഹനാഥനെ കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുത്തരിക്കല്‍ സ്വദേശി പൂമഠത്തില്‍ മൂഹമ്മദ് (52) ആണ് വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ചത്. ബുധനാഴ്ച സൗദി് അറേബ്യയിലെ റിയാദില്‍ നിന്ന് ലീവില്‍ നാട്ടിലെത്തിയതായിരുന്നു മുഹമ്മദ്.

രാവിലെ പതിനൊന്ന് മണിയോടെ വീട്ടില്‍ നി്ന്ന് പോയ ഭാര്യ കദീജ വൈകീട്ട് നാലര മണിയോടെ പെണ്‍മക്കളെ കല്യാണം കഴിച്ച വീട്ടിലാക്കി തിരിച്ചത്തിയപ്പോഴാണ് ് ആദ്യം മൃതദേഹം കണ്ടതെന്ന് പോലീസിന് മൊഴി നല്‍കിയി്ട്ടുണ്ട്. . ഇവര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന ഓടിക്കൂടിയ അയല്‍വാസികളും നാട്ടുകാരും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പതിനേഴ് വര്‍ഷമായി മുഹമ്മദ് ഗള്‍ഫില്‍ ജോലി ചെയ്തുവരികയാണ്. ബുധനാഴ്ച നാട്ടിലെത്തിയ മുഹമ്മദ് രണ്ടാമതൊരു വിവാഹം കഴിക്കാനായി തീരുമാനിച്ചെന്നും ഇതിന്റെ പേരില്‍ മക്കളും ഭാര്യയുമായി ഇന്നലെ തന്നെ വാക്കുതര്‍ക്കം ഉണ്ടായതായും പറയപ്പെടുന്നു. കൊലപാതകം നടന്ന ശേഷം ഒരു മകനായ അഷറഫിനെ കാണാനില്ലാത്തതും ദുരൂഹതയുണര്‍ത്തുന്നു. മുഹമ്മദിന്റെ കുടുംബം പോലീസ് നിരീക്ഷണത്തിലാണ്. കൊലക്കുപയോഗിച്ചു എന്നു കരുതുന്ന കത്തി മ്ൃതദേഹം കിടന്നിരുന്ന കട്ടിലിനിടിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തീരൂര്‍ ഡിവൈഎസ്പി അസൈനാര്‍, സിഐമാരായ റാഫി, ബാബു എന്നീ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ് വീട്ിന് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

അബ്ദുള്ള, അഷറഫ്, ജുബൈരിയ, ഹാജറ, ഉമ്മക്കുല്‍സു, എന്നിവരാണ്് മുഹമ്മദിന്റെ മക്കള്‍. അഷറഫ് ബാംഗ്ലൂരില്‍ ജോലി ചെയ്തുവരികയാണ്.

 

Share news
error: Content is protected !!
Scroll to Top