പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ കേരളാ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യ ഷോപ്പ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡംഗം കെ പി ഷാജഹാന്‍ നിരാഹാര സമരം ആരംഭിച്ചു.
മദ്യനിരോധന സമിതി നേതാവ് ഇയച്ചേരി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് സിദ്ദീഖ് പന്താവൂര്‍, നാരായണന്‍ മാസ്റ്റര്‍ വി പി ഖാദര്‍, പി എ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. രാവിലെ 9 മണിയോടെ തുടങ്ങിയ ഉപവാസം വൈകീട്ട് 6 ന് അവസാനിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


