പരപ്പനങ്ങാടി: ബൈക്കുകള്‍ തമ്മില്‍ കൂട്ടയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ പരിക്കേറ്റ താനൂര്‍ സ്വദേശി പി പി മണികണ്ഠന്‍(51)നെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിച്ച ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെളളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ മുന്‍സിപ്പാലിറ്റിക്ക് മുന്‍വശത്ത് താനൂര്‍ റോഡിലാണ് അപകടം സംഭവിച്ചത്.
പരപ്പനങ്ങാടി ഭാഗത്തുനിന്നും താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും താനൂര്‍ ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




