Section

malabari-logo-mobile

ദല്‍ഹി ജുമാ മസ്ജിദിനു മുന്നില്‍ വീണ്ടും ശക്തമായ പ്രതിഷേധം

HIGHLIGHTS : ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമാ മസ്ജിദിനു മുന്നില്‍ വീണ്ടും ശക്മായ പ്രതിഷേധം. വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് ശേഷമാണ് ജുമാ മസ്ജിദിന്റ...

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമാ മസ്ജിദിനു മുന്നില്‍ വീണ്ടും ശക്മായ പ്രതിഷേധം. വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് ശേഷമാണ് ജുമാ മസ്ജിദിന്റെ ഒന്നാം ഗേറ്റിന്റെ പരിസരത്ത് പ്രതിഷേധം ആരംഭിച്ചത്. ശക്തമായ സുരക്ഷ നിലനില്‍ക്കെയാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധങ്ങളെ നേരിടാന്‍ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ നിയന്ത്രണങ്ങളാണ് ഡല്‍ഹി പോലീസ് ഒരുക്കിയിരിക്കുന്നത്.

അതെസമയം മൂന്ന് മണിക്ക് ജാമിയഅ മില്ലിയ സര്‍വകലാശാലിലെ വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയിലെ ചാണക്യപുരിയിലുള്ള യു പി ഭവന്‍ ഉപരോധിക്കാനിരിക്കെയാണ് ജുമാ മസ്ജിദിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സമരത്തിന് പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ സമരത്തില്‍ നിന്ന് ഒരു കാരണവശാലും പിന്‍മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

sameeksha-malabarinews

ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഭീം ആര്‍മി ദില്ലി ജോര്‍ബാഗ് പരിസരത്ത് പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.

മുന്‍കരുതലിന്റെ ഭാഗമായി യുപിയില്‍ പലയിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!