Section

malabari-logo-mobile

പൗരത്വ ഭേദഗതി ബില്ലിനെതിരെ യു പി ഭവന് മുന്നില്‍ പ്രതിഷേധം;മുഹമ്മദ് റിയാസ് അറസ്റ്റില്‍

HIGHLIGHTS : ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തു. പ്രതി...

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപി ഭവന് മുന്നില്‍ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രതികാര നടപടികള്‍ക്കെതിരെയാണ് പ്രതിഷേധവുമായി ജാമിഅ മില്ലിയിയലെ വിദ്യാര്‍ത്ഥികള്‍ സമരവുമായി എത്തിയത്. ഇൗ സമരത്തിന് പിന്തുണയുമായാണ് ഡിവൈഎഫ്‌ഐ എത്തിയത്. ഈ പ്രതിഷേധത്തിനിടയിലാണ് മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് സുഭാഷ് ചന്ദ്രയും ക്സ്റ്റഡിയിലായിട്ടുണ്ട്. സി ആര്‍പിഎഫും ഡല്‍ഹി പോലീസും വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച് നീക്കി.

sameeksha-malabarinews

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് യുപി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തത്. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!