കോഴിക്കോട്: കോഴിക്കോട് കുറ്റികാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഇന്ന് വൈദ്യുതി മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും.മഴ നനയാതിരിക്കാന്‍ കയറിയ കടയിലെ ഇരുമ്പു തൂണില്‍ നിന്ന് ഷോക്കേറ്റാണ് ഇന്നലെ പുലര്‍ച്ചെ കുറ്റിക്കാട്ടൂര്‍ സ്വദേശി റിജാസ് മരിച്ചത്.സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടാണ് ഇന്ന് വൈദ്യുതി മന്ത്രിക്ക് കൈമാറുക.
ഇന്നലെ കെഎസ്ഇബി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കടയില്‍ ഷോക്കേല്‍ക്കുന്ന പ്രശ്‌നമുണ്ടെന്ന് കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് കടയുടമ ആരോപിച്ചു. സംഭവത്തിന് പിന്നലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടുകയായിരുന്നു. കുറ്റിക്കാട്ടൂര്‍ പുതിയൊട്ടില്‍ അലി മുസ്ലിയാര്‍ നദീറ ദമ്പതികളുടെ മകനായ റിജാസ് പ്ലസ് ടു ഫലം അറിഞ്ഞതിനുശേഷം ഏവിയേഷന്‍ കോഴ്‌സിന് പോകാനിരിക്കെയായിരുന്നു അപകടം.




