HIGHLIGHTS : പരപ്പനങ്ങാടി പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ നിര്‍ദ്ധനരായ കിഡ്‌നി രോഗികള്‍ക്ക് ഡോ. മുഹമ്മദ് നഹ ചാരിറ്റബിള്‍ട്രസ്റ്റ് ചികിത്സാ സഹായം നല്‍കുന്നു. ഡോ.മു...

കിഡ്‌നി രോഗികള്‍ക്കുള്ള സഹായം ആവശ്യമുള്ള പരപ്പനങ്ങാടി നഗരസഭാപരിധിയില്‍ ജീവിക്കുന്ന രോഗികള്‍ 9746915135
9495529720 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ജൂണ്‍ 30 നകം രാവിലെ എട്ട് മുതല്‍ വൈകീട്ട് 5 വരെ ബന്ധപ്പെടാവുന്നതാണെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2019ല്‍ ഏകദേശം 70 ല്‍ അധികം കിഡ്‌നി രോഗികള്‍ക്ക്
ഡയാലിസിസിനും മരുന്നിനുമായുള്ള ചികിത്സാ സഹായം നല്‍കിയിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി സഹായം നിര്‍ത്തിവെച്ചിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ: കെ അബ്ദുല്‍മുനീര്‍ നഹ, ഇ.പി അഹമ്മദ് അശ്‌റഫ് ബാബു, സി.പി സക്കരിയ, കെ അബ്ദുല്‍സലിം എന്നിവര്‍ സംബന്ധിച്ചു
