Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; നല്ല വെള്ളമില്ലാത്തതാണ് മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്‌നം; ഡോ. ടി. പ്രദീപ്

HIGHLIGHTS : Calicut University News; Lack of good water is the biggest problem of human beings; Dr. T. Pradeep

നല്ല വെള്ളമില്ലാത്തതാണ് മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്‌നം – ഡോ. ടി. പ്രദീപ്

ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതാണ് ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്നും അതിന് ഒരളവു വരെ പരിഹാരം കാണാന്‍ നാനോ സയന്‍സിന് കഴിയുമെന്നും പ്രൊഫ. ടി. പ്രദീപ് പറഞ്ഞു. കാലിക്കറ്റ് സര്‍വലാശാലാ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് സംഘടിപ്പിക്കുന്ന ഫ്രോണ്ടിയര്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളം വളരെ ലളിതമാണ് പക്ഷേ മനുഷ്യരാശി നേരിടുന്ന ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നവും വെള്ളമാണ്. നമ്മുടെ എല്ലാനദികളും വിഷമയമായിക്കഴിഞ്ഞു. അന്താരാഷ്ട്ര ജലപുരസ്‌കാര ജേതാവായ ഡോ. പ്രദീപ് വെള്ളത്തിലടങ്ങിയ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. ഇതേക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. ആന്റണി ജോസഫ്, ഡോ. ഇ.എസ്. ഷിബു എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

 

പുഴുവരിച്ച മാലിന്യം മണ്ണിട്ടു മൂടി മാലിന്യം തള്ളുന്നത് തടയാന്‍ പോലീസില്‍ പരാതി നല്‍കും

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിനോട് ചേര്‍ന്ന് റോഡരികില്‍ തള്ളിയ അഴുകിയ മാലിന്യം മണ്ണിട്ടുമൂടി. അറവു മാലിന്യങ്ങളും ഹോട്ടലില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ച നാപ്കിനുകളുമടക്കമുള്ള മാലിന്യമാണ് കടക്കാട്ടുപാറ റോഡ്, കോഹിനൂര്‍ നേതാജി റോഡ് പരിസരങ്ങളിലായി തള്ളിയിരുന്നത്. പ്ലാസ്റ്റിക് കവറുകളില്‍ തള്ളിയതിനാല്‍ അഴുകിയതും പുഴുവരിച്ചതുമായ മാലിന്യം വേര്‍തിരിക്കാനാകാത്ത വിധമായിരുന്നു. പൊതുജനാരോഗ്യ ഭീഷണി കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തേഞ്ഞിപ്പലം പഞ്ചായത്തംഗങ്ങളായ ധനജ് ഗോപിനാഥ്, ഹലീമ ശംസീര്‍ എന്നിവര്‍ സര്‍വകലാശാലാ അധികൃതരെക്കണ്ട് ചര്‍ച്ച നടത്തിയതിന്റെ ഭാഗമായാണ് മാലിന്യം കുഴിച്ചു മൂടാന്‍ തീരുമാനിച്ചത്. വ്യാപകമായി മാലിന്യം തള്ളുന്ന സമൂഹവിരുദ്ധര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കാന്‍ രജിസ്ട്രാറോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് കാമ്പസ് ഹരിത കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ. തോപ്പില്‍ പറഞ്ഞു. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ഈ പരിസരങ്ങളില്‍ സി.സി. ക്യാമറകള്‍ സ്ഥാപിക്കുന്നതും ഖരമാലിന്യം നശിപ്പിക്കുന്നതിനായി ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കുന്നതും സര്‍വകലാശാലയുടെ പരിഗണനയിലാണ്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്സയന്‍സ് പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. ബയോകെമിസ്ട്രി, നിയമപഠന വകുപ്പിലെ എല്‍.എല്‍.എം. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍ നവംബര്‍ 2020 ഇംപ്രൂവ്മെന്റ്, നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂണ്‍ 28, ജൂലൈ 2 തീയതികളില്‍ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ നടക്കും. ക്യാമ്പില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ നിയമന ഉത്തരവ് അതാതു പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. ക്യാമ്പ് രാവിലെ 9.30-ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ സെന്റര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 1 വരെയും 170 രൂപ പിഴയോടെ ജൂലൈ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!