പരപ്പങ്ങാടി: വനമഹോത്സവത്തോടനുബന്ധിച്ച് പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും ഗ്രൗണ്ട് കൂട്ടായ്മയും സംയുക്തമായി വൃക്ഷ തൈകളും ചെടികളും നട്ടു.
എല്ലാവര്‍ഷവും ജൂലൈ 1 മുതല്‍ ജൂലൈ 7 വരെയാണ് വന മഹോല്‍സവമായി ആചരിക്കുന്നത്. ഇന്ത്യയില്‍ 1950 – ല്‍ കേന്ദ്ര ഭക്ഷ്യ -കൃഷി വകുപ്പ് മന്ത്രിയായിരുന്ന കെ. എം മുന്‍ഷിയാണ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്.
വൃക്ഷ തൈനടീല്‍ ഉദ്ഘാടനം കൗണ്‍സിലര്‍ എന്‍.എം ഷമേജ് നിര്‍വ്വഹിച്ചു. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെ താരങ്ങള്‍ വീടുകളില്‍ നിന്നും കൊണ്ടുവന്ന ചെടികള്‍ ഉപയോഗിച്ച് ചുടലപ്പറമ്പ് മൈതാനിയില്‍ മനോഹരമായ പൂന്തോട്ടവും നിര്‍മ്മിച്ചു.
കെ.ടി വിനോദ്, ഉനൈസ്, ഫാഹിസ്, സലാം, ഹരിദാസന്‍, മുഹമ്മദാലി,
രമേശ്, മുനീര്‍, മജീദ്, വിഷ്ണു,ഉബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.




