തിരൂരില്‍ എട്ടര കിലോ കഞ്ചാവ് പിടികൂടി

തിരൂര്‍: ഒഴൂര്‍ പെരിഞ്ചേരി ഭാഗത്ത് തിരൂര്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ എട്ടര കിലോ കഞ്ചാവ് കണ്ടെത്തി.

ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ സൂക്ഷിച്ച കഞ്ചാവാണ് ഇതെന്നാണ് നിഗമനം.

എക്‌സൈസ് സര്‍ക്കള്‍ ഇന്‍സ്‌പെക്ടര്‍ ബി സുമേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ടി യൂസഫലി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗിരീഷ്, സുമേഷ്,ഡ്രൈവര്‍ പ്രമോദ് എന്നിവരാണ് പരിശോധന നടത്തിയത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top