പരപ്പനങ്ങാടി: പന്തല്‍ ലൈറ്റ് സൗണ്ട് മേഖലയിലെ തൊഴിലാളികളും ഉടമകളും സംരക്ഷണം ആവശ്യപ്പെട്ട് തെരുവില്‍ സമരം നടത്തി. വര്‍ഷങ്ങളായി അടഞ്ഞ് കിടക്കുന്ന ഈ മേഖലയെ സംരക്ഷിക്കണമെന്നും തുറക്കാനുള്ള അനുമതിയും അതിജീവനത്തിനായി പാക്കേജ് അനുവദിക്കണമെന്നും മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
നിശ്ചലമായ ഇലട്രോണിക് ഉപകരണങ്ങള്‍ നശിച്ച് കൊണ്ടിരിക്കയാണെന്നും വാക്‌സിന്‍ എടുത്തവരെയെങ്കിലും പങ്കെടുപ്പിച്ച് പൊതു പരിപാടികള്‍ നടത്താനുള്ള അടിയന്തിര നടപടി കൈകൊള്ളണമെന്നുമുള്ള ആവശ്യം ഉയര്‍ത്തിയാണ് ഉടമകളും തൊഴിലാളികളും സമരം നടത്തിയത്.
പരപ്പനങ്ങാടി ജംങ്ഷനില്‍ നടന്ന പ്രതിഷേധ സമരം സി.ഇബ്രാഹിം ഹാജി ഉല്‍ഘാടനം ചെയ്തു. ബാദുഷ, റഫീഖ്, ജഗന്നിവാസന്‍ , മുനീര്‍ വ്യാപാരി നേതാവ്, എ.വി വിനോദ്.മാധ്യമ പ്രവര്‍ത്തകന്‍ കടവത്ത് ഹംസ തുടങ്ങിയവര്‍ സംസാരിച്ചു



