വര്‍ക്കല: ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അന്തരിച്ചു.99 വയസ്സായിരുന്നു. വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ശിവഗിരി മഠം മുന്‍ മഠാധിപതിയായിരുന്നു സ്വാമി പ്രകാശാനന്ദ. ശ്രീ നാരായണ ധര്‍മ്മ സംഘം മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് ശിവഗിരിയില്‍ സമാധിയിരുത്തും. കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കൊല്ലം പിറവന്തൂര്‍ സ്വദേശിയായ സ്വാമി പ്രകാശാനന്ദ തന്റെ 23 ാമത്തെ വയസിലാണ് സന്യാസ ജീവിതത്തിലേക്ക് എത്തിയത്. അന്നത്തെ മഠാതിപതിയായിരുന്ന ശങ്കരനന്ദയുടെ ശിഷ്യത്വം സ്വീകരിച്ച് പഠനം പൂര്‍ത്തിയാക്കി. ശ്രീനാരായണഗുരു നേരിട്ട് ദീപ്തം നല്‍കിയ വ്യക്തിയാണ് ശങ്കരാനന്ദ.



