ബോളിവുഡ് താരം ദിലീപ് കുമാര്‍ അന്തരിച്ചു

മുംബൈ: നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ജൂണ്‍ 30 ന് അദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

65 ലേറെ ചിത്രങ്ങളിലാണ് ദിലീപ് കുമാര്‍ വേഷമിട്ടത്. 1944 ലാണ് അദേഹം സിനിമയിലെത്തുന്നത്. ജ്വാര്‍ ഭട്ട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 1995 ല്‍ പുറത്തിറങ്ങിയ ദേവദാസ്, 1957 ല്‍ പുറത്തിറങ്ങി നയാ ദോര്‍, 1960 ലെ മുഗള്‍ ഇ ആസം, 1998 ല്‍ പുറത്തിറങ്ങിയ ഖില എന്നിവ അദേഹത്തിന്റെ പ്രാധാന ചിത്രങ്ങളാണ്.

1991 ല്‍ പത്മഭഷണ്‍, 1994 ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌ക്കാരവും, 2015 ല്‍ പത്മവിഭൂഷന്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ അദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top